ഗോട്ട് എന്തായാലും വിജയ് ഇന്ത്യൻ സിനിമാ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം തന്നെയാണ്.

ഗോട്ട് എന്തായാലും വിജയ് ഇന്ത്യൻ സിനിമാ ലോകത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓൾടൈം തന്നെയാണ്.
Sep 9, 2024 09:36 PM | By PointViews Editr


തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ പറയാൻ സാധിക്കൂ - അത് ദളപതി വിജയ്, വിജയ് അണ്ണൻ, തലൈവർ വിജയ് എന്നൊക്കെ സ്നേഹത്തോടെ മാത്രം ജനം പാരാട്ടുന്ന സാക്ഷാൽ ജോസഫ് ചന്ദ്രശേഖർ വിജയ്. ഉള്ളൂ. അതിനാല്‍ത്തന്നെ വിജയ് ചിത്രങ്ങളുടെ റിലീസിനായി കോളിവുഡ് മൊത്തമായാണ് കാത്തിരിക്കാറുള്ളത്. ശരിക്കുള്ള ക്രൗഡ് പുള്ളറായി മാറിയ വിജയയുടെ ഏറ്റവും പുതിയ ചിത്രം വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തിയ ഗോട്ടിന്‍റെ (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) കാര്യവും അങ്ങനെ തന്നെ ആയിരുന്നു. ഓപ്പണിംഗില്‍ വിജയ് സ്വന്തമാക്കിയ നേട്ടം ശ്രദ്ധിച്ചാൽ മതിയാകും കാര്യങ്ങൾ വ്യക്തമാകാൻ.


തമിഴ്നാട്ടിലെ കളക്ഷന്‍റെ കാര്യത്തിലാണ് ഈ നേട്ടം. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം റിലീസ് ദിനം തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടുന്ന നാലാമത്തെ ചിത്രമാണ് ഗോട്ട്. ഇതിലെന്താ പ്രത്യേകതയെന്ന ചോദ്യം ഉയരാം. പക്ഷെ ബാക്കി മൂന്ന് ചിത്രങ്ങളും വിജയ്‍യുടേത് തന്നെയാണ്. സര്‍ക്കാര്‍, ബീസ്റ്റ്, ലിയോ എന്നിവയാണ് തമിഴ്നാട്ടില്‍ 30 കോടിയിലധികം നേടിയ മറ്റ് ചിത്രങ്ങള്‍.

സൂപ്പർ സ്റ്റാർ രജനികാന്ത്, തല അജിത്ത്, ഉലകനായകൻ കമല്‍ഹാസൻ, സൂര്യ തുടങ്ങി ഇതുവരെ ആര്‍ക്കും ആ നേട്ടത്തിലെത്താൻ കഴിഞ്ഞില്ല! ആ നേട്ടം നാലാം തവണയും ആവര്‍ത്തിച്ച ശേഷമാണ് വിജയ്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന ആദ്യ സിനിമയും മുന്നേറുന്നത്.

അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിനം ചിത്രം നേടിയ സംഖ്യ എത്രയെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. 126.32 കോടി എന്നാണ് നിര്‍മ്മാതാക്കളായ എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് അറിയിച്ചിരുന്നത്.

വിജയ്‍യെയും അദ്ദേഹത്തിന്‍റെ ആരാധകരെയും സംബന്ധിച്ച് പല കാരണങ്ങളാല്‍ ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് ഗോട്ട്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഗോട്ടിന് ശേഷം ഒരു ചിത്രത്തില്‍ക്കൂടിയേ വിജയ് അഭിനയിക്കൂ എന്നതും ഈ ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്താന്‍ കാരണമായിരുന്നു. വെങ്കട് പ്രഭുവിന്‍റെ സംവിധാനത്തില്‍ വിജയ് ആദ്യമായാണ് നായകനായി എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ഡബിള്‍ റോളില്‍ അച്ഛനും മകനുമായാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. എജിഎസ് എന്റര്‍ടെയ്‍‍ന്‍‍മെന്‍റിന്‍റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഗോട്ട് ഒരു മികച്ച സിനിമയൊന്നുമല്ലന്ന് പറയാം. സംവിധായകൻ പരാജയപ്പെട്ട സിനിമയാണിത്. രണ്ടര മണിക്കൂർ മാത്രം ത്രസിപ്പിക്കാൻ കഴിയുന്ന സിനിമ മൂന്ന് മണിക്കൂറാക്കി ഉയർത്തി ക്ളൈമാക്സിനെ വലിച്ചു നീട്ടി കൊല്ലാക്കൊല ചെയ്തു കളഞ്ഞു വെങ്കട്. പിന്നെ പരാജയം യുവൻ ശങ്കർ രാജയുടെ സംഗീതമാണ്. ചിത്രത്തിൻ്റെ മൂഡിനനുസരിച്ച് സംഗീതമൊരുക്കാൻ യുവനായില്ല.

എന്നിട്ടും എന്തുകൊണ്ട് ചിത്രം കോടികൾ കൊയ്യുന്നു? ഉത്തരം സിംപിൾ ആണ് - ജോസഫ് വിജയ് എന്ന വ്യക്തിത്വം. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഉയർന്ന ആശയാദർശങ്ങൾ സ്വീകരിക്കുകയും അതിനായി പോരാടുകയും ചെയ്യുന്ന റിയൽ ഹീറോയിസം ഉള്ള ഇന്ത്യയിലെ ഏക മാസ് ഹീറോയാണ് വിജയ്. ഇന്ത്യയിലെ മറ്റൊരു നടനും ജീവിത മൂല്യത്തിലും കാഴ്ചപ്പാടുകളിലും ശൈലിയിലും വിജയ് യുടെ ഏഴയൽപക്കത്ത് എത്താനാകില്ല. ആ ബോധ്യം ആരാധകർക്കും സാംസ്കാരികമായി ഉയർന്ന സാധാരണ ജനത്തിനും ഉണ്ട്. അതുള്ളിടത്തോളം ഗോട്ട് പരാജയപ്പെടില്ല. അതാണ് വിജയ്.

Anyway, Vijay is the greatest of all time in the world of Indian cinema.

Related Stories
ഒടുവിൽ കെ.സുരേന്ദ്രൻ  ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി !......

Aug 24, 2024 02:03 PM

ഒടുവിൽ കെ.സുരേന്ദ്രൻ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി !......

കെ.സുരേന്ദ്രൻ എന്ന 68 വയസ്സുകാരാൻ ഏഴാം ക്ലാസ് തുല്യത പരീക്ഷ എഴുതി , : ഉന്നത വിദ്യാഭ്യാസം നേടി സിനിമ എന്തോ വലിയ സംഭവമാണെന്ന് കരുതി പാഞ്ഞ് ചെന്ന്...

Read More >>
കാതൽ ഇല്ലാത്ത കാതലിനെതിരെ കരുതൽ വേണമെന്ന് കെസിബിസി ജാഗ്രതാ സമിതി.

Aug 17, 2024 09:09 AM

കാതൽ ഇല്ലാത്ത കാതലിനെതിരെ കരുതൽ വേണമെന്ന് കെസിബിസി ജാഗ്രതാ സമിതി.

വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്കാരം,ബഹുസ്വരമായ ഒരു സമൂഹത്തിലേയ്ക്ക് ഉൾച്ചേരുന്ന...

Read More >>
Top Stories